
വാട്സ്ആപ്പിലൂടെ യുവാവിനെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്ത യുവതിയോട് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി വിധിച്ചു.
യുവതിയുടെ നടപടിക്കെതിരേ കോടതിയെ സമീപിച്ച പരാതിക്കാരന് തനിക്കു നേരിട്ട ധാര്‍മിക ബുദ്ധിമുട്ടുകള്‍ക്കും മറ്റുമായി യുവതിയില്‍ നിന്ന് 51,000 ദിര്‍ഹം ഈടാക്കി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
ക്രിമിനല്‍ കോടതി യുവതിക്കെതിരെ കേസില്‍ ആയിരം ദിര്‍ഹം പിഴ ചുമത്തിയ കാര്യവും പരാതിക്കാരന് ചൂണ്ടിക്കാട്ടി.