
ദുബായ് ഫൗണ്ടൻ പ്രകടനങ്ങൾ പുനരാരംഭിച്ചു. വൈകുന്നേരം 6.30ന് നടന്ന ആദ്യ ഷോ കാണാനായി താമസക്കാരും വിനോദസഞ്ചാരികളുമടക്കം വൻ ജനക്കൂട്ടം മണിക്കൂറുകൾക്ക് മുൻപേ തന്നെ സ്ഥലത്ത് തടിച്ചുകൂടി. ബുർജ് ഖലീഫ ടവറിനും ദുബായ് മാളിനും തൊട്ടടുത്തുള്ള തടാകത്തിൽ സ്ഥിതിചെയ്യുന്ന ഫൗണ്ടൻ നവീകരണത്തിനായി കഴിഞ്ഞ അഞ്ചുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു.
രാത്രി 11 വരെ അരമണിക്കൂർ ഇടവിട്ട് ഷോകൾ ഉണ്ടായിരുന്നു. പുതിയ സംഗീതവും വെളിച്ചവും ചേർന്ന് ഓരോ പ്രകടനവും കൂടുതൽ ‘ഫ്രഷും ശക്തവും’ ആണെന്ന് സന്ദർശകർ അഭിപ്രായപ്പെട്ടു.