ublnews.com

ദുബായ് അൽ ബർഷയിൽ കെട്ടിടത്തിന് തീ പിടിച്ചു; അണയ്ക്കാൻ ശ്രമം തുടരുന്നു

അൽ ബർഷയിൽ‌ കെട്ടിടത്തിന് തീപ്പിടിച്ചു. മാൾ ഓഫ് ദി എമിറേറ്റ്‌സിന്റെ പാർക്കിംഗ് സ്ഥലത്തുനിന്ന് ഏതാനും മീറ്റർ അകലെയുള്ള അൽ ബർഷയിലെ ബഹുനില കെട്ടിടത്തിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് തീപിടുത്തമുണ്ടായത്. അണയ്ക്കാൻ ശ്രമം തുടരുന്നു. നിരവധി ഫയർ ട്രക്കുകൾ വരുന്ന ശബ്ദം കേട്ടു. പുറത്തേക്ക് നോക്കിയപ്പോൾ കെട്ടിടത്തിന്റെ മുകളിലത്തെ നില തീപിടിക്കുന്നത് കണ്ടതായി അൽ ബർഷ 1 ൽ താമസിക്കുന്ന ചിലർ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top