ublnews.com

​ഗാസ യുദ്ധം; ട്രം​പ് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യെ സ്വാ​ഗതം ചെയ്ത് ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ

ഗ​സ്സ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യെ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി സ്വാ​ഗ​തം ചെ​യ്തു. പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​നും ഗ​സ്സ​യി​ലെ മാ​നു​ഷി​ക ദു​ര​ന്തം അ​വ​സാ​നി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ഏ​തൊ​രു അ​ന്താ​രാ​ഷ്ട്ര ശ്ര​മ​വും പ്ര​ശം​സ​യും ഇ​ട​പെ​ട​ലും പി​ന്തു​ണ​യും അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വെ​ടി​നി​ർ​ത്ത​ൽ, സ​ഹാ​യ വി​ത​ര​ണ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ട​ന​ടി വേ​ഗ​ത്തി​ൽ പി​ൻ​വ​ലി​ക്ക​ൽ, ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കു​ന്ന​തി​ൽ നി​ന്ന് ത​ട​യു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഏ​തൊ​രു അ​ന്താ​രാ​ഷ്ട്ര ന​ട​പ​ടി​യു​ടെ​യും കാ​ത​ലാ​യ മു​ൻ​ഗ​ണ​ന​ക​ളെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​നി​ഷേ​ധ്യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​ന​ൽ​കു​ന്ന യ​ഥാ​ർ​ഥ​വും നീ​തി​യു​ക്ത​വു​മാ​യ ഒ​രു പാ​ത​യി​ലേ​ക്ക് വ​ഴി​യൊ​രു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​ദ്ദി​ഷ്ട ന​ട​പ​ടി​ക​ളെ ജി.​സി.​സി പോ​സി​റ്റീ​വാ​യി കാ​ണു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. 1967 ജൂ​ൺ 4 ന് ​കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ ത​ല​സ്ഥാ​ന​മാ​ക്കി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഒ​രു സ്വ​ത​ന്ത്ര രാ​ഷ്ട്രം സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് അ​തി​ൽ പ്ര​ധാ​നം. ഗ​സ്സ​യി​ലെ പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും സ​ഹോ​ദ​ര ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തും ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തു​മാ​യ ഒ​രു പ​രി​ഹാ​രം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള ജി.​സി.​സി​യു​ടെ സ​ന്ന​ദ്ധ​ത അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top