ublnews.com

ഏഷ്യാകപ്പിൽ 41 വർഷത്തിനിടെ ആദ്യമായിഇന്ത്യാ പാക് ഫൈനൽ

സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താന്‍ സ്ഥാനം ഉറപ്പിച്ചു. ഞായാറാഴ്ച രാത്രി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യയാണ് പാകിസ്താന്റെ എതിരാളികള്‍. നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിലേക്ക് ഇന്ത്യക്കൊപ്പം പാകിസ്താനും എത്തിയത്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

2025 ടൂര്‍ണമെന്റില്‍ ഇത് മൂന്നാം തവണയാണ് ഇരുടീമും മുഖാമുഖം വരുന്നത്. അതില്‍ ഗ്രൂപ്പുഘട്ടത്തില്‍ ഏഴു വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ ആറു വിക്കറ്റിനും ഇന്ത്യ വിജയം നേടി. എന്നിരുന്നാലും, ഫൈനലില്‍ തന്റെ ടീമിന്റെ വിജയത്തില്‍ പാക് നായകന്‍ സല്‍മാന്‍ ആ?ഗയ്ക്ക് ആത്മവിശ്വാസമുണ്ട്. ”എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം, ഏതൊരു ടീമിനെയും തോല്‍പ്പിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാണ്. അവരെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറായിരിക്കും,” ബംഗ്ലാദേശിനെതിരായ മല്‍സരശേഷം നടന്ന അവതരണ ചടങ്ങില്‍ സല്‍മാന്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ കളിക്കാരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ”ഇത്തരത്തിലുള്ള മത്സരങ്ങളില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ ഒരു പ്രത്യേക ടീമാണ്. ഹാരിസും ഷഹീനും മികച്ച രീതിയില്‍ പന്തെറിഞ്ഞു, പക്ഷേ ഫൈനലില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം ആവശ്യമാണ്. ആ മല്‍സരത്തിന് ഞങ്ങള്‍ തയ്യാറാകും. ബാറ്റിങ്് എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ പുതിയ പന്തില്‍ നന്നായി പന്തെറിഞ്ഞാല്‍ ഞങ്ങള്‍ കളി ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഫീല്‍ഡിങ് പരിശ്രമത്തില്‍ ഞാന്‍ സന്തുഷ്ടനാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top