ublnews.com

എമിറേറ്റ്സിന് പിന്നാലെ സലാം എയറിലും പവർ ബാങ്ക് നിരോധനം നിലവിൽ

ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ ലി​ഥി​യം പ​വ​ർബാ​ങ്കു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഒ​മാ​ന്റെ ബ​ജ​റ്റ് വി​മാ​ന ക​മ്പ​നി​യാ​യ സ​ലാം എ​യ​ർ. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​പു​തി​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പ​വ​ർബാ​ങ്കു​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന തീ​പി​ടിത്ത അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ശ​ങ്ക​ക​ൾ​ക്കു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് ഈ ​മാ​റ്റം. ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് സ്പെ​യ​ർ ബാ​റ്റ​റി​ക​ൾ കൊ​ണ്ടു​പോ​കാ​ൻ അ​നു​വാ​ദ​മു​ണ്ട്.

അ​നു​വ​ദ​നീ​യ​മാ​യ എ​ല്ലാ സ്പെ​യ​ർ ബാ​റ്റ​റി​ക​ളും മു​ഴു​വ​ൻ വി​മാ​ന​ത്തി​ലും ഓ​ഫാ​ക്ക​ണം. 100 വാ​ട്ട് അ​വ​റി​ൽ താ​ഴെ​യു​ള്ള പ​വ​ർ ബാ​ങ്കു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് സീ​റ്റി​ന​ടി​യി​ലോ സീ​റ്റ് പോ​ക്ക​റ്റി​ലോ സൂ​ക്ഷി​ക്കാം.
എ​ന്നാ​ൽ, വി​മാ​ന​ത്തി​ൽ വെ​ച്ച് ഏ​തെ​ങ്കി​ലും ഉ​പ​ക​ര​ണം ചാ​ർ​ജ് ചെ​യ്യാ​നോ സ്വ​യം ചാ​ർ​ജ് ചെ​യ്യാ​നോ പാ​ടു​ള്ള​ത​ല്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top