
അബൂദബിയുടെ ടെക്നോളജി ഇന്നവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (ടി.ഐ.ഐ) എന്‍.വി.ഡിയയും സംയുക്തമായി നിർമിത ബുദ്ധി (എ.ഐ) മാതൃകകളും റോബോട്ടിക്സ് പ്ലാറ്റ്ഫോമുകളും വികസിപ്പിക്കുന്നതിനായി യു.എ.ഇയില്‍ ഗവേഷണ ലാബ് ആരംഭിച്ചു. പശ്ചിമേഷ്യയിലെ ആദ്യത്തെ എന്‍.വിഡിയ എ.ഐ ടെക്നോളജി കേന്ദ്രമാണിതെന്ന് ടി.ഐ.ഐ പ്രസ്താവനയില്‍ അറിയിച്ചു.
കരാറിലൂടെ റോബോട്ടിക് അടക്കമുള്ള മേഖലയില്‍ ഗവേഷണത്തിനായി നൂതന ജി.പി.യു ചിപ്പുകള്‍ ഉപയോഗിക്കാന്‍ ടി.ഐ.ഐക്കാകുമെന്ന് സി.ഇ.ഒ നജ്വ ആരജ് പറഞ്ഞു.ഒരു വര്‍ഷം മുമ്പാണ് സംയുക്ത ഗവേഷണ ലാബ് ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇരു ഭാഗത്തുനിന്നുമുള്ള വിദഗ്ധരാണ് ലാബിന്റെ ഭാഗമാവുന്നത്. ഇതിനു പുറമെ, പദ്ധതിക്കുവേണ്ടി കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും നജ്വ ആരജ് പറഞ്ഞു.