
അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ 2 വെടിവയ്പുകളിൽ പതിനേഴുകാരനടക്കം 2 പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. 3 പേർക്കു പരുക്കേറ്റു. സൈനികരെ ആക്രമിച്ച സാഹചര്യത്തിലാണു വെടിയുതിർത്തതെന്നാണ് ഇസ്രയേൽ ഭാഷ്യം.
ഹെബ്രോണിലാണു പതിനേഴുകാരൻ കൊല്ലപ്പെട്ടത്. സൈനികർക്കുമേൽ വാഹനമോടിച്ചുകയറ്റാൻ ശ്രമിച്ചപ്പോഴാണു വെടിയുതിർത്തതെന്ന് ഇസ്രയേൽ പറഞ്ഞു. തെക്കൻ വെസ്റ്റ് ബാങ്കിലും ഒരാൾ കൊല്ലപ്പെട്ടു. ഹെബ്രോൺ പട്ടണത്തിൽ സൈനിക റെയ്ഡ് തുടരുകയാണ്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ മാധ്യമപ്രവർത്തകനായ മഹ്മൂദ് വാദി കൊല്ലപ്പെട്ടു.