ublnews.com

2025ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്നു പേർക്ക്

2025ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്നു പേർക്ക്. മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സഗാഗുച്ചി എന്നിവർക്കാണ് നൊബേൽ ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ശരീരത്തിന്റെ ശക്തമായ രോഗപ്രതിരോധ സംവിധാനം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്, അല്ലെങ്കിൽ അതു നമ്മുടെ സ്വന്തം അവയവങ്ങളെ ആക്രമിച്ചേക്കാം.

ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽനിന്നു രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകൾക്കാണ് മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുചി എന്നിവർക്കു പുരസ്കാരം ലഭിച്ചത്.

ഓരോ ദിവസവും നമ്മുടെ ശരീരത്തിൽ കടന്നുകയറാൻ ശ്രമിക്കുന്ന ആയിരക്കണക്കിനു വ്യത്യസ്ത സൂക്ഷ്മാണുക്കളിൽനിന്നു പ്രതിരോധ സംവിധാനമാണു നമ്മെ സംരക്ഷിക്കുന്നത്. ഇവയ്‌ക്കെല്ലാം വ്യത്യസ്ത രൂപങ്ങളാണുള്ളത്. കൂടാതെ പലതും ഒളിച്ചിരിക്കാനായി മനുഷ്യകോശങ്ങളുമായി സാമ്യം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ എന്തിനെ ആക്രമിക്കണം, എന്തിനെ സംരക്ഷിക്കണം എന്നു പ്രതിരോധ സംവിധാനം എങ്ങനെയാണു തിരിച്ചറിയുന്നത് എന്നാണ് സംഘം പഠിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top