ublnews.com

ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ

ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ. ബെയ്റൂട്ടിൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയിയാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് തബാതബയി. ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎസിന്റെ മധ്യസ്ഥതയിൽ ഒരുവർഷം മുൻപ് ഒപ്പുവച്ച വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ലബനൻ തലസ്ഥാനത്ത് ഇസ്രയേൽ ആക്രമണം നടത്തുന്നത്.

ഹിസ്ബുല്ലയുടെ പ്രബലകേന്ദ്രമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം വൻ നാശനഷ്ടത്തിനു കാരണമായെന്നും ലബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ നാഷനൽ ന്യൂസ് ഏജൻസി പറഞ്ഞു. ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തിൽ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങൾക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ‌‌‌ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്നും സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top