
പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സായുധരായ അജ്ഞാതർ ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടം സ്ഫോടനത്തിൽ തകർത്തു. തെക്കൻ വസീറിസ്ഥാൻ അതിർത്തിയിലുള്ള ലഖി മർവാത്ത് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ടെലിഫോൺ എക്സ്ചേഞ്ചിനു സ്ഫോടനത്തിൽ കനത്ത നാശനഷ്ടം സംഭവിച്ചു. ആളപായമില്ല.
ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി. അഫ്ഗാനിസ്ഥാനോട് ചേർന്ന അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദി ആക്രമണങ്ങൾ അടുത്തിടെ വർധിച്ചിരുന്നു. സർക്കാർ കെട്ടിടങ്ങൾ, ഉദ്യോഗസ്ഥർ, സുരക്ഷാ സേന എന്നിവരെയാണ് ഭീകരവാദികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഭീകരവാദികൾക്ക് അഫ്ഗാനിസ്ഥാൻ സഹായം നൽകുന്നതായാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. ഇതിന്റെ പേരിൽ അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയിരുന്നു.