ublnews.com

പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ സംഘർഷം ; ഇരു രാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി അടച്ചുപൂട്ടിയതിനെത്തുടർന്ന് ഇരു രാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു. പാക്കിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി വർധിച്ചു. ഈ മാസമാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. നിരവധിപേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു.

2,600 കിലോമീറ്ററാണ് ഇരു രാജ്യങ്ങളുടെയും അതിർത്തി. സംഘർഷത്തെ തുടർന്ന് അതിർത്തി അടഞ്ഞു കിടക്കുകയാണ്. സംഘർഷം ആരംഭിച്ചശേഷം വ്യാപാര പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായി കാബൂളിലെ പാക്ക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്‌സ് മേധാവി റോയിട്ടേഴ്സിനോട് പറഞ്ഞു. ഓരോ ദിവസവും കഴിയുന്തോറും ഇരു രാജ്യങ്ങൾക്കും ഏകദേശം 10 ലക്ഷം ഡോളറിന്റെ നഷ്ടമാണ് സംഭവിക്കുന്നത

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top