
സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ ത്യുൻബറി ഇസ്രായേൽ ഇന്ന് നാടുകടത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 പേരെയും ഇസ്രായേൽ നാടുകടത്തും. ഫ്ലോട്ടില്ല കപ്പലിൽ ഗസ്സക്ക് സഹായവുമായി എത്തിയവരെയാണ് നാടുകടത്തുന്നത്.
ഇസ്രായേലി ഡിറ്റക്ഷൻ സെന്ററുകളിൽ നിന്നും മോചിപ്പിക്കുന്ന ഇവരെ ഗ്രീസിലേക്കായിരിക്കും മാറ്റുക. അവിടെ നിന്ന് അതാത് തരാജ്യങ്ങളിലെ സർക്കാറുകൾ ഇവരെ കൊണ്ട് പോകും. ഇന്ന് നാടുകടത്തുന്നതിൽ 28 പേർ ഫ്രഞ്ച് പൗരൻമാരാണ് 27 ഗ്രീക്കുകാരും 15 ഇറ്റാലിയൻ പൗരൻമാരും ഒമ്പത് സ്വീഡിഷ് പൗരൻമാരേയും ഇന്ന് നാടുകടത്തുന്നുണ്ട്.