
പാക്കിസ്ഥാൻ – അഫ്ഗാനിസ്ഥാൻ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ചൈന. കനത്ത പോരാട്ടത്തിനു പിന്നാലെ 48 മണിക്കൂർ വെടിനിർത്തല്‍ ഇരുസേനകളും ആഹ്വാനം ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവും ശാശ്വതവുമായ ഒരു ഉടമ്പടിയിലെത്തണമെന്ന് താത്കാലിക വെടിനിർത്തലിന് പിന്നാലെ ചൈന ആവശ്യപ്പെട്ടു.
മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന് ക്രിയാത്മകമായ ചർച്ചകൾ വേണമെന്നും ചൈന ഈ ശ്രമത്തെ പിന്തുണയ്ക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. രാഷ്ട്രീയ ഒത്തുതീർപ്പിന്റെ പാതയിലേക്ക് ഇരു രാജ്യങ്ങളും മടങ്ങിവരണമെന്നും ചൈന ആവശ്യപ്പെട്ടു.