
സാഹിത്യത്തിനുള്ള 2025ലെ നൊബേൽ പുരസ്കാരം ഹംഗേറിയൻ എഴുത്തുകാൻ ലാസ്‌ലോ ക്രാസ്നഹോർകയിക്ക്. അപ്പോക്കലിപ്‌റ്റിക് ഭീകരതയ്‌ക്കിടയിലും കലയുടെ ശക്തിയെ ഊട്ടിയുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദാർശനികവുമായ സാഹിത്യ പ്രവർത്തനത്തിനാണു പുരസ്കാരമെന്ന് നിർണയ സമിതി അഭിപ്രായപ്പെട്ടു.