ublnews.com

ഇറാനിലുള്ള യുഎസ് പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് യുഎസ്

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള യുഎസ് പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. യുഎസ് സർക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാനിൽ നിന്നു പുറത്തുകടക്കാൻ ഒരു പദ്ധതി തയാറാക്കണമെന്നാണു ഇറാനിലെ യുഎസ് വെർച്വൽ എംബസിയുടെ മുന്നറിയിപ്പ്. ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ ആശയവിനിമയത്തിനു ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും നിർദേശത്തിൽ പറയുന്നു. സുരക്ഷിതമാണെങ്കിൽ അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം യാത്ര ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും അറിയിപ്പിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top