ublnews.com

ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ കലാപം ; ഭീകരവിരുദ്ധ കോടതി 7 പേർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു

മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനുപിന്നാലെ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി 7 പേർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണു ശിക്ഷ.

മാധ്യമപ്രവർത്തകരും യൂട്യൂബർമാരും മുൻ സൈനിക ഓഫിസർമാരുമാണു പ്രതികൾ. ഇമ്രാന് അധികാരം നഷ്ടമായതിനുപിന്നാലെ 7 പേരും രാജ്യം വിട്ടിരുന്നു. ജീവപര്യന്തത്തിനു പുറമേ 35 വർഷം തടവുശിക്ഷ വേറെയും വിധിച്ചിട്ടുണ്ട്. സൈനികകേന്ദ്രങ്ങൾക്കുനേരെ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ടാണു കേസ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top