ublnews.com

ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു

ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഖാലിദ സിയ ചൊവ്വാഴ്ച പുലർച്ചെ 6 മണിക്കാണ് അന്തരിച്ചത്. സംസ്കാരം നാളെ. രാജ്യത്ത് നാളെ അവധിയും മൂന്നുദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഖാലിദ സിയ നേരിട്ടിരുന്നു. വൃക്ക, ശ്വാസകോശം, ഹൃദയം, കണ്ണുകൾ എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങളുമുണ്ടായിരുന്നു. ഹൃദ്രോഗ വിദഗ്ധനായ ഷഹാബുദ്ദീൻ താലൂക്ക്ദാറിന്റെ നേതൃത്വത്തിൽ, ബംഗ്ലദേശ്, യുകെ, യുഎസ്, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ അടങ്ങിയ ഒരു മെഡിക്കൽ ബോർഡാണ് ഖാലിദ സിയയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നത്. ഖാലിദ സിയയെ ഡിസംബർ ആദ്യം വിദേശത്തുകൊണ്ടുപോയി ചികിത്സിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമായതിനാൽ അത് ഒഴിവാക്കുകയായിരുന്നു.

ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ (80)യുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലദേശിന്റെ വികസനത്തിനും ഇന്ത്യ – ബംഗ്ലദേശ് ബന്ധങ്ങൾക്കും അവർ നൽകിയ സംഭാവനകൾ എന്നെന്നും ഓർമിക്കപ്പെടുമെന്നും മോദി എക്സിലെ കുറിപ്പിൽ അനുശോചിച്ചു. രാജ്യത്തിന്റെ ജനാധിപത്യ യാത്രയിൽ എന്നെന്നും ഓർമിക്കപ്പെടുന്ന ഒരു രക്ഷാധികാരിയായിരുന്നു ഖാലിദ സിയ എന്ന് ബംഗ്ലദേശിന്റെ ഇടക്കാല മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. പാക്കിസ്ഥാനും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളും അനുശോചനം അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top