ublnews.com

പുട്ടിന്റെ വസതിയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി; പ്രതികരിച്ച് ട്രംപ്

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതു നല്ല കാര്യമല്ലെന്നും തനിക്കത് ഇഷ്ടപ്പെട്ടില്ലെന്നും ട്രംപ് പറഞ്ഞു. ‘‘പുട്ടിനിൽ നിന്ന് ഞാൻ വിവരം അറിഞ്ഞു, എനിക്ക് വളരെയധികം ദേഷ്യം തോന്നി’’ – ട്രംപ് പറഞ്ഞു.

‘‘‍ഇത് വളരെ ദുഷ്ക്കരമായ സമയമാണ്. ഇതല്ല ശരിയായ സമയം. അവർ ആക്രമിക്കുന്നതു കൊണ്ട് തിരിച്ച് ആക്രമിക്കുന്നത് ഒരു കാര്യം. എന്നാൽ അദ്ദേഹത്തിന്റെ വീട് ആക്രമിക്കുന്നത് മറ്റൊരു കാര്യമാണ്. ഇതൊന്നും ചെയ്യാൻ പറ്റിയ ശരിയായ സമയമല്ല ഇത്’’ – ട്രംപ് പറഞ്ഞു. ആക്രമണത്തിന്റെ തെളിവ് എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തോട്, നമ്മളത് കണ്ടെത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

പുട്ടിന്റെ വടക്കൻ റഷ്യയിലുള്ള വസതിയിൽ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തിയെന്നായിരുന്നു വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‍റോവിന്റെ ആരോപണം. ഇത്തരമൊരു ആക്രമണം നടത്തിയ സ്ഥിതിക്ക് യുക്രെയ്നുമായുള്ള സമാധാന ചർച്ചകളിൽ പുനരാലോചന ആവശ്യമാണെന്നും ലാവ്‍റോവ് പറഞ്ഞിരുന്നു. എന്നാൽ ആക്രമണം നടത്തിയെന്ന വാർത്തകൾ യുക്രെയ്ൻ നിഷേധിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top