ublnews.com

റഷ്യയുമായുള്ള യുദ്ധം ആസന്നമായതായി ബ്രിട്ടന്റെ ചാര ശൃംഖലയായ എംഐ6 മേധാവി ബ്ലെയ്‌സ് മെട്രൂവെലി

ബ്രിട്ടന്റെ സുരക്ഷക്ക് റഷ്യ ഏറ്റവും വലിയ ഭീഷണിയാണെന്നും റഷ്യയുമായുള്ള യുദ്ധം ആസന്നമായിരിക്കുന്നുവെന്നും ബ്രിട്ടന്റെ ചാര ശൃംഖലയായ എംഐ6 ന്റെ പുതിയ മേധാവിയായ ബ്ലെയ്‌സ് മെട്രൂവെലി.

കഴിഞ്ഞ തിങ്കളാഴ്ച നശീകരണാത്മകവും വിപുലവുമായ ആക്രമണത്തെക്കുറിച്ച് പുടിന് ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിട്ടന്റെ ചാരന്മാർ യുക്രെയ്നെ കൈവിടില്ലെന്ന സൂചനയും അവർ നൽകുകയുണ്ടായി. യു.എസ് മധ്യസ്ഥതയിലുള്ള സമാധാന കരാറിനെക്കുറിച്ച് ബെർലിനിൽ ചർച്ചകൾ തുടരവെയാണ് ഇവരുടെ പ്രസ്താവന.

യുക്രെയ്നിൽ വെടിനിർത്തൽ അംഗീകരിച്ചാലും ഒരു യു.എസ് ഉദ്യോഗസ്ഥൻ സമാധാന കരാർ 90 ശതമാനം പൂർത്തിയായി എന്ന് അവകാശപ്പെട്ടാലും ആ രാജ്യത്തിനുമേലുള്ള നമ്മുടെ കാവൽ ഉപേക്ഷിക്കാൻ അതൊരു ഒഴികഴിവായിരിക്കില്ല. എം.ഐ 16 മേധാവി ചൂണ്ടിക്കാണിച്ചതുപോലെ റഷ്യ എക്കാലവും നേരിടേണ്ട ഒരു ഭീഷണിയായി തുടരും -അവർ പറഞ്ഞു.

എം.ഐ 16ന്റെ സമീപകാല പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും സോവിയറ്റ് യൂനിയനെ നിരീക്ഷിക്കുന്നതായിരുന്നു. റഷ്യയിൽ നിന്നുള്ള ഭീഷണിയെക്കുറിച്ച് ബ്രിട്ടൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് സമുദ്രാതിർത്തിക്ക് സമീപം ഒരു റഷ്യൻ സൈനിക കപ്പൽ കണ്ടതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞതിനെത്തുടർന്ന് ആക്രമണങ്ങളെക്കുറിച്ച് അടുത്തിടെ ആശങ്ക ഉയർന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top