ublnews.com

റഷ്യ പിടിച്ചെടുത്ത, കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ സൈന്യം

റഷ്യ പിടിച്ചെടുത്ത, യുദ്ധമുഖത്തെ പ്രധാന നഗരങ്ങളിലൊന്നായ കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ സൈന്യം. കുപിയാൻസ്ക് സന്ദർശിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ചിത്രങ്ങൾ പങ്കുവച്ചു. വടക്കുകിഴക്കൻ നഗരത്തിലുണ്ടായിരുന്ന റഷ്യൻ സേനാംഗങ്ങളെ തങ്ങൾ വളഞ്ഞിരിക്കുകയാണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.
യുഎസ് പിന്തുണയോടെ സമാധാന ശ്രമങ്ങൾ മുന്നേറുന്നതിനിടെയാണ് കുപിയാൻസ്ക് തിരിച്ചുപിടിച്ചതായ യുക്രെയ്ൻറെ പ്രഖ്യാപനം. എന്നാൽ, കുപിയാൻസ്കും മറ്റൊരു തന്ത്രപ്രധാന നഗരമായ പൊക്രോവ്സ്കും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇക്കാര്യ നിഷേധിക്കുന്ന യുക്രെയ്ൻ, പോരാട്ടം തുടരുകയാണെന്ന് ആവർത്തിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top