
റഷ്യ – യുക്രെയ്‌ൻ വെടിനിർത്തൽ നീതിയുക്തവും ശാശ്വതവുമായിരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ. ഈ സംഘർഷത്തിലും തുടർന്നുണ്ടാകുന്ന ചർച്ചകളിലും യുക്രെയ്‌നൊപ്പമുണ്ടാകുമെന്നും കിയ സ്റ്റാമെർ പറഞ്ഞു. സ്റ്റാമെർ. സമാധാനകരാറിനായി സെലെൻസ്കിക്കുമേൽ സമ്മർദം ചെലുത്തില്ലെന്ന് സ്റ്റാമർ വ്യക്തമാക്കി. യുക്രെയ്ൻ– റഷ്യ യുദ്ധത്തിൽ വെടിനിർത്തലിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാനപദ്ധതിയെ കുറിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ കൂടിയാലോചനയിൽ സംസാരിക്കുകയായിരുന്നു സ്റ്റാമെർ.
യൂറോപ്യൻ രാജ്യങ്ങളുടെയും യുഎസിന്റെയും ഉപരോധത്തെ തുടർന്ന് റഷ്യയുടെ സമ്പദ്‌വ്യവസ്ഥ തകർച്ചയെ നേരിട്ടു തുടങ്ങിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു. സമാധാന കരാറിനായി യുഎസ് തയാറാക്കിയ ചില വ്യവസ്‌ഥകളുടെ വിശദാംശങ്ങളിൽ സംശയമുണ്ടെന്നും അതിനെക്കുറിച്ച് ചർച്ചകൾ ആവശ്യമാണെന്നും ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മെർസ് പറഞ്ഞു.