ublnews.com

വിദ്യാഭ്യാസ രംഗത്ത്​ തെറ്റിദ്ധാരണ പരത്തുന്ന 20ലധികം പരസ്യങ്ങൾക്ക്​ വിലക്ക്

രാജ്യത്ത്​ ഉന്നത വിദ്യാഭ്യാസ രംഗത്ത്​ തെറ്റിദ്ധാരണ പരത്തുന്നതായി കണ്ടെത്തിയ 20ലധികം പരസ്യങ്ങൾക്ക്​ വിലക്കേർപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയമാണ്​ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്​ നിർത്തിവെക്കാൻ നിർദേശിച്ചത്​.

ജൂൺ മുതൽ സെപ്​റ്റംബർ വരെ 118 വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളുടെ 2,500 ലധികം ഡിജിറ്റൽ പരസ്യങ്ങളാണ്​ മന്ത്രാലയം സൂക്ഷ്മമായി വിലയിരുത്തിയത്​. സാ​ങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പരസ്യങ്ങളുടെ വിലയിരുത്തൽ.

രാജ്യത്തുടനീളം ലഭിക്കുന്ന ഉന്നത, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിപാടികളുടെ ഗുണനിലവാരം ഉയർത്തിപ്പിടിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതും മാനദണ്ഡങ്ങൾ പാലിക്കാതെയും നടത്തുന്ന പരസ്യങ്ങളിൽ നിന്ന്​ വിദ്യാർഥികളെ സംരക്ഷിക്കുന്നതിനുമായി ​ മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരസ്യങ്ങളുടെ ഉള്ളടക്കങ്ങൾ വിലയിരുത്തിയതെന്ന്​ അധികൃതർ വ്യക്​തമാക്കി.

ഭൂരിഭാഗം പരസ്യങ്ങളും നിയമങ്ങളും നിശ്ചിത മാനദണ്ഡങ്ങളും പാലിച്ചാണ്​ പ്രസിദ്ധീകരിക്കുന്നതെന്ന്​ പരിശോധനയിൽ വ്യക്​തമായി. നിയമങ്ങളും നിയന്ത്രണ ചക്കൂട്ടുകളും പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുന്നതിനും വിവിധ പ്രോഗ്രാമുകളുടെ നിലവാരം വിലയിരുത്തുന്നതിനുമായി ഇക്കഴിഞ്ഞ സെപ്​റ്റംബറിന്‍റെ തുടക്കത്തിൽ 67 പരിശോധന സന്ദർശനങ്ങൾ നടത്തിയിരുന്നതായും മന്ത്രാലയം വ്യക്​തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top