
അനുമതിയില്ലാതെ യുവതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യുവാവിന് 20,000 ദിർഹം പിഴ
അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് കോടതിയാണ് വിധി പ്രസ്താവിച്ചത്
യുവതിയുടെ അനുമതിയില്ലാതെ ഫോട്ടോകളും വിഡിയോകളും യുവാവ് സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തതെന്ന് കോടതി കണ്ടെത്തിയിരുന്നു
ചുമത്തി. അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് കോടതിയാണ് വിധി പ്രസ്താവിച്ചത്. യുവതിയുടെ അനുമതിയില്ലാതെയാണ് ഫോട്ടോകളും വിഡിയോകളും യുവാവ് സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തതെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ വിലയിരുത്തിയ കോടതി ഒക്ടോബർ 16നാണ് പ്രതിക്കെതിരെ 20,000 ദിർഹം പിഴ ചുമത്തിയത്.
നേരത്തെ അബൂദബി ക്രിമിനൽ കോടതിയിലാണ് യുവതി യുവാവിനെതിരെ കേസ് ഫയൽ ചെയ്തിരുന്നത്. കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുകയും ചെയ്തു. ഈ വിധി അപ്പീൽ കോടതിയും ശരിവെച്ചതോടെയാണ് അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി പിഴ വിധിച്ചത്. സ്വകാര്യത ഹനിച്ചെന്ന് അവകാശപ്പെട്ട യുവതി 50,000 ദിർഹമാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ഇത് തള്ളിയ കോടതി പിഴ 20,000 മതിയെന്ന് വിധിക്കുകയായിരുന്നു.