ublnews.com

പിതാവും മകനും ചേർന്ന് യുവാവിനെ ആക്രമിച്ചു;30,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് അബു​ദാബി കോടതി

പി​താ​വും മ​ക​നും ചേ​ർ​ന്ന്​ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കാ​ലി​ന് 10 ശ​ത​മാ​നം വൈ​ക​ല്യ​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ 30,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി അ​ബൂ​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി. ആ​ക്ര​മ​ണ​ത്തി​ലൂ​ടെ താ​ന്‍ നേ​രി​ട്ട ശാ​രീ​രി​ക, മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​ഞ്ചു​ല​ക്ഷം ദി​ര്‍ഹം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കു​ന്ന​തു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ തു​ക​യു​ടെ ഒ​മ്പ​ത് ശ​ത​മാ​നം പ​ലി​ശ​യും പ​രാ​തി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തേ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക്രി​മി​ന​ല്‍ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. പ​രാ​തി​ക്കാ​ര​ന് 21,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ പ​രാ​തി​ക്കാ​ര​ന്റെ വ​ല​തു​കാ​ല്‍ മു​ട്ടി​ന് പ​രി​ക്കേ​ല്‍ക്കു​ക​യും ഇ​ത് 10 ശ​ത​മാ​നം സ്ഥി​ര വൈ​ക​ല്യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. കൈ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നെ​ങ്കി​ലും ഇ​ത് പൂ​ര്‍ണ​മാ​യി ഭേ​ദ​പ്പെ​ടു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പ​രാ​തി​ക്കാ​ര​ന്റെ വാ​ദം കേ​ട്ട കോ​ട​തി മൊ​ത്തം 51,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും ക്രി​മി​ന​ല്‍ കോ​ട​തി വി​ധി​ച്ച 21,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു പു​റ​മെ 30,000 ദി​ര്‍ഹം കൂ​ടി ന​ല്‍ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗ​ത്തി​ന് നി​ര്‍ദേ​ശം ന​ല്‍കു​ക​യു​മാ​യി​രു​ന്നു. മ​ക​ന് പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത​തി​നാ​ല്‍ ര​ക്ഷി​താ​വെ​ന്ന നി​ല​യി​ല്‍ പി​താ​വ് ത​ന്നെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്‍ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top