ublnews.com

വിസ നിയമലംഘകരെ കണ്ടെത്താൻ പ്രത്യേക വാഹനങ്ങൾ പുറത്തിറക്കാൻ യു.എ.ഇ

വിസ നിയമലംഘകരെ കണ്ടെത്താൻ നവീനമായ വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി യു.എ.ഇ അധികൃതർ. പുതിയ സംവിധാനം ദുബൈയിൽ നടക്കുന്ന ​ജൈടെക്സ്​ മേളയിലാണ്​ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ്​ പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി) പ്രദർശിപ്പിച്ചത്​.

ആറ്​ അത്യാധുനിക കാമറകളാണ്​ ‘ഐ.സി.പി ഇൻസ്​പെക്ഷൻ കാറു’കളിൽ സംവിധാനിച്ചിട്ടുള്ളത്​. തൽസമയ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിർമ്മിതബുദ്ധി സംവിധാനങ്ങളും വാഹനത്തിൽ സജ്ജീകരിക്കും. വാഹനത്തിന്​ ചുറ്റുമുള്ള വ്യക്​തികളുടെ വിവരങ്ങൾ ശേഖരിക്കാൻ കാറിന്​ സാധിക്കും.

മുഖ ചിത്രങ്ങൾ പകർത്തിയ ശേഷം ഉടനടി പ്രോസസിങ്​ നടത്തി നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾ ഉപയോഗപ്പെടുത്തി വേഗതയിലും കൃത്യതയിലും വിശകലനം ചെയ്യുന്നതാണ്​ രീതി. ഇതുവഴി കൃത്യമായി നിയമലംഘകരെ തൽക്ഷണം തിരിച്ചറിയാൻ സാധിക്കും. ഇതിലൂടെ ഇൻസ്പെക്ടർമാർക്ക് ഉടനടി നടപടി സ്വീകരിക്കാനും കഴിയും. കാറിൽ സംവിധാനിച്ച ഡാറ്റാബേസിലെ ഏതെങ്കിലും വ്യക്തിയുടെ റെക്കോർഡുമായി പൊരുത്തപ്പെടുന്ന വിവരങ്ങൾ ലഭിച്ചാൽ സ്മാർട്ട് അലേർട്ട് സിസ്റ്റം പ്രവർത്തിക്കുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top