
സർക്കാർ സേവന ഫീസ് തവണകളായി അടയ്ക്കാവുന്ന സംവിധാനത്തിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) തുടക്കമിട്ടു. ഇതനുസരിച്ച് വീസ, എമിറേറ്റ്സ് ഐഡി തുടങ്ങി ഐസിപിയുമായി ബന്ധപ്പെട്ട സേവന ഫീസുകളെല്ലാം 10 പ്രാദേശിക ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പലിശയില്ലാതെ തവണകളായി അടയ്ക്കാം.
ഇതിനായി അതതു ബാങ്കിന്റെ കോൾ സെന്റർ വഴിയാണ് അപേക്ഷിക്കേണ്ടത്. 500 ദിർഹത്തിൽ കൂടുതലുള്ള തുക 3 മുതൽ 12 തവണകളായി അടയ്ക്കാം. ദുബായിൽ നടക്കുന്ന ജൈറ്റക്സ് ഗ്ലോബൽ 2025ലായിരുന്നു ഐസിപിയുടെ പ്രഖ്യാപനം. നാലോ അഞ്ചോ അംഗങ്ങളുള്ള കുടുംബത്തിന്റെ വീസ, എമിറേറ്റ്സ് ഐഡി എന്നിവയ്ക്കുള്ള ഫീസ് ഇനത്തിൽ അടക്കേണ്ടിവരുന്ന വലിയ തുക തവണകളാക്കി കിട്ടുന്നത് പ്രവാസി മലയാളികൾ ഉൾപ്പെടെ ആശ്വാസമാകും.
ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിച്ച് താമസം നിയമപരമായി നിലനിർത്താനും ലക്ഷ്യമിട്ടാണ് ‘ദി അതോറിറ്റി അറ്റ് യുവർ സർവീസ്’ എന്ന പ്രമേയത്തിലുള്ള പദ്ധതിക്കു രൂപം നൽകിയതെന്ന് ഐസിപി വിശദീകരിച്ചു. ജനക്ഷേമം വർധിപ്പിക്കുക, ഉപഭോക്തൃ പ്രതീക്ഷകൾ നിറവേറ്റുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടു