ublnews.com

യു.എ.ഇ ഗോൾഡൻ വിസക്കാർക്ക്​ കോൺസുലർ സേവനം നലകുമെന്ന്​ വിദേശകാര്യ മന്ത്രാലയം

അടിയന്തര സാഹചര്യങ്ങളിൽ യു.എ.ഇ ഗോൾഡൻ വിസക്കാർക്ക്​ കോൺസുലർ സേവനം നലകുമെന്ന്​ വിദേശകാര്യ മന്ത്രാലയം. ദുരന്തങ്ങളുടെയും മറ്റു പ്രശ്നങ്ങളുടെയും പശ്​ചാത്തലത്തിൽ വിദേശത്ത്​ സഹായം ആവശ്യമായി വരുമ്പോഴാണ്​ പുതിയ സംവിധാനം ഉപകാരപ്പെടുക. മലയാളികളടക്കമുള്ള ഗോൾഡൻ വിസക്കാർക്ക്​ ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണ്​ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്​.

വിദേശത്ത്​ മരണപ്പെടുന്ന ഗോൾഡൻ വിസക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്കരിക്കുന്നതിനും സേവനം ലഭ്യമാകും. പ്രയാസകരമായ സമയങ്ങളിൽ പ്രവാസികളുടെ കുടുംബങ്ങൾക്ക് എല്ലാ ഇടപാടുകളും വേഗത്തിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. സേവനം ലഭിക്കുന്നതിന്​ വിദേശകാര്യ മന്ത്രാലയം പ്രത്യേകമായ ഹോട്ട്​ലൈൻ നമ്പറും പുറത്തുവിട്ടിട്ടുണ്ട്​.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top