
അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സേവനങ്ങൾക്കായി ആപ് പുറത്തിറക്കുന്നു. ട്രെയിൻ യാത്രയ്ക്കുശേഷം ബസ്സിലോ ടാക്സിയിലോ ദുബായ് മെട്രോയിലോ ഓൺ ഡിമാൻഡ് ടാക്സിയിലോ തുടർ യാത്ര കൂടി ആസൂത്രണം ചെയ്യാവുന്ന വിധത്തിലായിരിക്കും ആപ് ഒരുങ്ങുക.
ഇത്തിഹാദ് റെയിൽ ശൃംഖലയെ സിറ്റി മാപ്പർ ആപ്പുമായി സംയോജിപ്പിച്ചാണ് പദ്ധതി. പുറപ്പെടുന്നതു മുതൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെയുള്ള സേവനങ്ങൾ ആപ് വഴി ബുക്ക് ചെയ്യാനാകും. റൂട്ട്, ടിക്കറ്റ് നിരക്ക്, ഇതര യാത്രകളുമായി താരതമ്യം ചെയ്യാനുള്ള സൗകര്യം എന്നിവ ആപ്പിലൂടെ അറിയാനാകും.