ublnews.com

ഭക്ഷ്യവിഷബാധ ; അൽ ഐനിലെ അൽ സുവൈദ മോഡേൺ ബേക്കറി അടച്ചുപൂട്ടി അബൂദാബി

ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അൽ ഐനിലെ അൽ സുവൈദ മോഡേൺ ബേക്കറി അടച്ചുപൂട്ടി അബൂദബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി (ADAFSA). ബേക്കറി അൽ മഖാം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 2008-ലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2-ാം നമ്പർ നിയമവും, അബൂദബിയിലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതേസമയം, ഈ ലംഘനങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് ADAFSA വ്യക്തമാക്കി.

അന്വേഷണത്തിൽ, ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും, തയ്യാറാക്കുന്നതിലും, സംഭരിക്കുന്നതിലും ഉണ്ടായ പോരായ്മകളാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് കണ്ടെത്തി.

“ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക” എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. നിയമലംഘനങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ബേക്കറിയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും. പിന്നീട്, അബൂദബിയിലെ കർശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് തെളിയിച്ചാൽ മാത്രമേ ബേക്കറിക്ക് വീണ്ടും തുറക്കാൻ അനുവാദം ലഭിക്കൂ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top