ublnews.com

തമിഴ് രുചിപ്പെരുമയുമായി ഖിസൈസിൽ മന്നാ മെസ്

തമിഴ്‌നാട് ആസ്ഥാനമായ മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിലും പ്രവര്‍ത്തനമാരംഭിച്ചു. ഖിസൈസ് ദമാസ്‌കസ് സ്ട്രീറ്റിലാണ് അന്താരാഷ്ട്രതലത്തില്‍ മന്നാ മെസിന്റെ ആദ്യ സംരംഭം. ലാന്‍ഡ്മാര്‍ക്ക് സെനത്ത് ഗ്രൂപ്പ് ഫ്രൈഞ്ചൈസിയാണ് (എല്‍.എം.ഇസെഡ്) മന്നാ മെസ് ദുബായിലെത്തിച്ചത്. ഓപ്പണ്‍ മെസ് ശൈലിയിലാണ് റസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനമെന്ന് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാപകന്‍ ജയരാജ് പറഞ്ഞു. ആസൈവാതില്‍ ആരോഗ്യം എന്ന ആശയം മുന്‍നിര്‍ത്തി പ്രാദേശിക ചേരുവകള്‍ മാത്രം ഉപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണമാണ് മന്നാ മെസ് നല്‍കിവരുന്നത്. വെജ്, നോണ്‍ വെജ് വിഭവങ്ങള്‍ തമിഴ്‌നാടിന്റെ തനതായ രുചിവൈവിധ്യത്തോടെ ഇവിടെ ലഭ്യമാണ്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണ്. ഗ്രൂപ്പ് ഡയറക്ടര്‍ ദീന്‍ സാദിഖും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top