
ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി രാജ്യത്തിന്റെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രാതിത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചു. മേഖലയിൽ സമാധാനം നിലനിർത്തുന്നതിനും സംഘർഷം ഒഴിവാക്കുന്നതിനുമാണ് തീരുമാനമെന്ന് യുഎഇ അറിയിച്ചു.
സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളും നേരത്തെ സമാന നിലപാട് സ്വീകരിച്ചിരുന്നു. ഈ രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഇറാനെതിരെ ഉപയോഗിക്കരുതെന്ന് യുഎസിനെ ഔദ്യോഗികമായി അറിയിച്ചു. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുടർന്ന് യുഎസിന്റെ നേതൃത്വത്തിൽ സൈനിക നീക്കം ഉണ്ടാകാനിടയുള്ള സാഹചര്യത്തിലായിരുന്നു ജിസിസി രാജ്യങ്ങളുടെ പ്രഖ്യാപനം.