
വായ്പയായി കൈപ്പറ്റിയ 4,47,000 ദിര്‍ഹം തിരികെ നല്കാന് യുവാവിന് നിര്‍ദേശം നല്കി അബൂദബി സിവില്‍ ഫാമിലി കോടതി. വായ്പയായി നല്കിയ പണം തിരികെ കിട്ടാതായതോടെ പരാതിക്കാരന് കോടതിയെ സമീപിക്കുകയായിരുന്നു. താന്‍ നല്കിയ പണവും, തുക നൽകുന്നതുവരെയുള്ള കാലം വരെ ഒമ്പത് ശതമാനം പലിശയും അടക്കം എതിര്‍ഭാഗത്തില്‍ നിന്ന് ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതിക്കാരന് കോടതിയിലെത്തിയത്.
എതിര്‍കക്ഷിക്ക് പലതവണയായി പണം കൈമാറിയതിന്റെ തെളിവുകളും പരാതിക്കാരന് കോടതിയെ ബോധിപ്പിച്ചു. വായ്പയിനത്തില്‍ വാങ്ങിയ തുകക്ക് പുറമെ പരാതിക്കാരന് ഇതുമൂലം നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി 40,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
പണം കൊടുത്തുതീര്‍ക്കുന്നതുവരെ തുകയുടെ ഒമ്പത് ശതമാനം പലിശയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു