ublnews.com

ഇ– വാഹനങ്ങൾക്കുള്ള ഗ്രീൻ ചാർജറുകൾ വിപുലീകരിച്ചതായി ദിവ

ഇ– വാഹനങ്ങൾക്കുള്ള ഗ്രീൻ ചാർജറുകൾ വിപുലീകരിച്ചതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദിവ). ദുബായിലെ വിവിധ മേഖലകളിൽ 1,860ൽ അധികം ഗ്രീൻ ചാർജറുകൾ ഉണ്ട്. പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി സഹകരിച്ചും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ മാസം പകുതി പിന്നിട്ടപ്പോഴേക്കും ചാർജറുകൾക്ക് റജിസ്റ്റർ ചെയ്തവരുടെ എണ്ണം 23,600 ആയി.

ദുബായ് ആർടിഎ നാല് തരം ഗ്രീൻ ചാർജിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. അൾട്രാ ഫാസ്റ്റ് സ്റ്റേഷനുകൾ, എക്സ്പ്രസ് ചാർജിങ് സ്റ്റേഷനുകൾ, പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ, വോൾ-മൗണ്ടഡ് സ്റ്റേഷനുകൾ. ആർ‌ടി‌എ വെബ്‌സൈറ്റ്, സ്മാർട് ആപ്ലിക്കേഷൻ എന്നിവ വഴി ദുബായിലുടനീളം ഇത്തരം സ്റ്റേഷനുകൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താം. www.dewa.gov.ae, ദിവ സ്മാർട് ആപ് വഴിയും ഉപഭോക്താക്കൾക്ക് ഗ്രീൻ ചാർജർ അക്കൗണ്ട് ഉണ്ടാക്കാം. വാഹന റജിസ്ട്രേഷൻ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ ഈ സ്റ്റേഷനുകൾ ഉപയോഗിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് സാധിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top