ublnews.com

സർക്കാർ സ്ഥാപനങ്ങളിലുള്ളവരുടെ പ്രസവാവധി 98 ദിവസമാക്കി ഉയർത്തണമെന്ന് നാഷനൽ ഫെഡറൽ കൗൺസിൽ

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള പ്രസവാവധി 98 ദിവസമാക്കി ഉയർത്തണമെന്ന് നാഷനൽ ഫെഡറൽ കൗൺസിൽ ആവശ്യപ്പെട്ടു. സാമൂഹിക, തൊഴിൽ, ജനസംഖ്യ, മാനവ വിഭവശേഷി സമിതി തയാറാക്കിയ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം. രാജ്യാന്തര നിലവാരത്തിന് അനുസൃതമായി പ്രസവാവധി ഉയർത്തണം. പൂർണ ശമ്പളത്തോടു കൂടിയ അവധി നൽകണമെന്നും കൗൺസിൽ നിർദേശിച്ചു.

മാസം തികയാതെയുള്ള പ്രസവ കേസുകളിൽ പ്രത്യേക പരിഗണന നൽകണം. കുട്ടികളെ പരിചരിക്കുന്നതിനാവശ്യമായ നഴ്സറികൾ വേണമെന്ന നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകണമെന്നും എഫ്എൻസി ശുപാർശ ചെയ്തു.

കുടുംബ സൗഹൃദ നയങ്ങൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്ക് നികുതി ഇളവുകൾ, സർക്കാർ സംരംഭങ്ങളിൽ മുൻഗണന, ഫീസ് ഇളവുകൾ, തുടങ്ങിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യണമെന്നും കൗൺസിൽ നിർദേശിച്ചു. ഇതൊടൊപ്പം സ്വകാര്യ മേഖലകളിലെ വനിതാ ജീവനക്കാരുടെ അവകാശങ്ങൾ തുല്യമാക്കാനുള്ള നടപടികൾ വേണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top