ublnews.com

അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ്

അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ്. ദർബ് അക്കൗണ്ടിൽ മതിയായ ബാലൻസില്ലാതെ ടോൾ കടന്നതിനാൽ 100 ദിർഹം പിഴയുണ്ടെന്ന് അറിയിക്കുന്ന സന്ദേശമാണ് പലർക്കും ലഭിച്ചത്.

നേരിട്ട് പിഴ അടയ്ക്കുന്നത് തടഞ്ഞതായും താഴെയുള്ള ലിങ്കിൽ പ്രവേശിച്ച് കുടിശിക ഓൺലൈനായി ഉടൻ അടയ്ക്കണമെന്നും സന്ദേശത്തിലുണ്ട്. അബുദാബിയിൽ വസിക്കുന്ന മലയാളികളടക്കം ഒട്ടേറെ വിദേശികൾക്ക് ഈ സന്ദേശം ലഭിച്ചു. വിദേശ രാജ്യങ്ങളുടെ കോഡിൽനിന്ന് (+63…) സന്ദേശമെത്തിയതും ടോൾ കടക്കാത്തവർക്കും സമാന സന്ദേശം ലഭിച്ചതും സംശയത്തിന് ഇടയാക്കി. നിജസ്ഥിതി അറിയാൻ പലരും ഗതാഗത വകുപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ ലിങ്കുകളിൽ പ്രവേശിക്കുകയോ ചെയ്യരുതെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. വിദേശകോഡ് ഉപയോഗിച്ചുള്ള നമ്പറിൽ നിന്നാണ് ഇത്തരം സന്ദേശങ്ങൾ എത്തുക എന്നതിനാൽ അവ തിരിച്ചറിയാൻ എളുപ്പമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top