ublnews.com

പക്ഷികൾക്കും വന്യമൃഗങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി

പക്ഷികൾക്കും വന്യമൃഗങ്ങൾക്കും വർഷം മുഴുവൻ ശുദ്ധജലം ലഭ്യമാക്കുന്നതിന് പരിസ്ഥിതി-ജീവകാരുണ്യ പദ്ധതിക്കു (ഫൗണ്ടൻസ് ഓഫ് മേഴ്സി) ദുബായ് മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു. 50 ജലധാരകൾ സ്ഥാപിച്ചാണ് നഗരപ്രദേശങ്ങളിലെ പക്ഷികൾക്കും മരുഭൂമിയിലെ വന്യമൃഗങ്ങൾക്കും ശുദ്ധജലം ഉറപ്പാക്കി ജൈവവൈവിധ്യം സംരക്ഷിക്കുന്നത്. ഇതിൽ 25 എണ്ണം നഗരപ്രദേശങ്ങളിലും 25 എണ്ണം മരുഭൂമിയിലോ ഗ്രാമപ്രദേശങ്ങളിലോ ആണ് സ്ഥാപിക്കുക. പരിസ്ഥിതി സൗഹൃദ ജലധാരകൾ സൗരോർജത്തിലാകും പ്രവർത്തിക്കുക. ഇതുമൂലം കഠിന വേനലിലും ശൈത്യകാലത്തും തടസ്സമില്ലാതെ വെള്ളം ലഭ്യമാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top