
സ്വര്‍ണ്ണം വിനിമയ ഉപാധിയായ മാസ്റ്റര്‍കാര്‍ഡ് വിപണിയിലിറക്കി ഓ ഗോള്‍ഡ്. വളരെ കുറഞ്ഞ അളവ് മുതലുള്ള സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥത സാധ്യമാക്കുന്ന ഓ ഗോള്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ലൈഫ് സ്റ്റൈൽ സൂപ്പര്‍ ആപ്പ് ആയി റീ ലോഞ്ച് ചെയ്തതായി ബന്ധപ്പെട്ടവര്‍ ദുബായില്‍ അറിയിച്ചു. പുതിയ മാസ്റ്റര്‍കാര്‍ഡ് മുഖേന തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണ്ണം ചിലവഴിച്ച് ദൈനംദിന ക്രയവിക്രയങ്ങളെല്ലാം തന്നെ ചെയ്യാനാകും. ഓ ഗോൾഡിൻ്റെ എട്ട് ലക്ഷത്തോളം വരുന്ന ഉപയോക്താക്കള്‍ക്ക്, സ്വര്‍ണ്ണം പരമ്പരാഗത രീതിയില്‍ വില്‍ക്കാതെ തന്നെ പണത്തിന് സമാനമായ രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണിത്. ഓ ഗോള്‍ഡ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് കോഫീ ഷോപ്പില്‍ കയറി ഒരു കപ്പ് കാപ്പി കുടിക്കാനും ഗ്രോസറി കടയില്‍ കയറി സാധനങ്ങള്‍ വാങ്ങാനും സാധിക്കും. ഇത്തരത്തിലുള്ള ഓരോ ഇടപാടും ലളിതവും സുരക്ഷിതവും പൂര്‍ണ്ണമായും ശരീഅ നിയമങ്ങള്‍ക്ക് അനുസൃതവും ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. മവാറിദ് ഫിനാന്‍സും മാസ്റ്റര്‍കാര്‍ഡുമായി ചേര്‍ന്നാണ് ഈ നൂതന സംവിധാനം പ്രാവര്‍ത്തികമാക്കിയത്.
മാസ്റ്റർ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഇളവുകളും ഓ ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. എയര്‍പോര്‍ട്ടുകളിലെ ലോഞ്ചുകളിലേക്കുള്ള കോംപ്ലിമെന്ററി എന്‍ട്രി, ഹോട്ടലുകളില്‍ ലഭിക്കുന്ന ഇളവുകള്‍, വന്‍കിട ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോഴുള്ള ഓഫറുകള്‍, റെസ്റ്റോറന്റ്, ഇ-കൊമേഴ്‌സ്, എന്റര്‍ടെയിന്‍മെന്റ് മേഖലകളില്‍ ലഭിക്കുന്ന ഇളവുകള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.
ഓ ഗോള്‍ഡ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് എണ്ണായിരത്തില്‍പരം ഇന്റര്‍നാഷനല്‍ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വാങ്ങാനാകും. ഇവയുടെ വൗച്ചറുകളും ഗിഫ്റ്റ് കാര്‍ഡുകളും ആപ്പ് ഉപയോഗിച്ചുതന്നെ റെഡീം ചെയ്യാം. വിദേശ യാത്രകള്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ ഇ-സിം കാര്‍ഡുകള്‍, റിവാര്‍ഡുകള്‍, ലോയല്‍റ്റി പ്രോഗ്രാമുകള്‍ തുടങ്ങിയവയും ആപ്പ്് മുഖേന ലഭ്യമാക്കാം.
ആധുനിക സമ്പദ വ്യവസ്ഥയില്‍ സ്വര്‍ണ്ണ ഉപഭോഗത്തെ പുനര്‍ നിര്‍വചിക്കുകയാണ് ഓ ഗോള്‍ഡ് എന്ന് ഫൗണ്ടര്‍ ബന്ദര്‍ അല്‍ ഒത്ത്മാൻ പറഞ്ഞു. ‘ഇതാദ്യമായി, സ്വര്‍ണ്ണം വെറും ഒരു നിക്ഷേപം മാത്രമല്ലാതായി മാറിയിരിക്കുകയാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുന്ന, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒന്നായി മാറിയിരിക്കുകയാണ് സ്വര്‍ണ്ണം. ലോകത്തില്‍ തന്നെ ഇതാദ്യമായി സ്വര്‍ണ്ണം മുതല്‍മുടക്കായുള്ള ക്രിയവിക്രയ സൂപ്പര്‍ ആപ്പിന് തുടക്കമിടുന്നതിലൂടെ ധന സംരക്ഷണ രംഗത്തും, മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലും ദൈനംദിന ഉപഭോഗ മേഖലയിലും പുതിയൊരു കാറ്റഗറി തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഞങ്ങള്‍’-അദ്ദേഹം പറഞ്ഞു.
പേമെന്റുകള്‍ക്കും ലൈഫ് സ്റ്റൈല്‍ ആവശ്യങ്ങള്‍ക്കും ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വത്തിനുമായി ഒരു ഏകീകൃത സംവിധാനം കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യമെന്ന് ഓ ഗോള്‍ഡ് സി.ഇ.ഒ. അഹമ്മദ് അബ്ദുല്‍ തവാബ് ചൂണ്ടിക്കാട്ടി. ‘എട്ട് ലക്ഷത്തില്‍പരം ഉപയോക്താക്കളുടെ പിന്‍ബലത്തോടെ, ദൈനംദിന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് സ്വര്‍ണ്ണം എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെ ആഗോള സൂചികയായി ഓ ഗോള്‍ഡ് സൂപ്പര്‍ ആപ്പ് മാറിയിരിക്കുകയാണ്’-അദ്ദേഹം പറഞ്ഞു.
വളരെ കുറഞ്ഞ അളവിലുള്ള സ്വര്‍ണ്ണ നിക്ഷേപത്തിലൂടെ ക്രയവിക്രയവും ദൈനംദിന ചിലവഴിക്കലുകളും സാധ്യമാക്കുന്ന ഓ ഗോള്‍ഡ് സൂപ്പര്‍ ആപ്പ്, മികച്ച ലാഭം നേടാനും ഓട്ടോ സേവ് എസ്.ഐ.പി.കളിലൂടെ നിക്ഷേപം ഉറപ്പാക്കാനും അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യാനും സഹായകമാകും. സ്വര്‍ണ്ണ വില നിരീക്ഷിക്കാനും ലാഭ-നഷ്ട കണക്കുകളുടെ സ്‌റ്റേറ്റ്‌മെന്റുകള്‍ അപ്പപ്പോള്‍ ലഭിക്കാനും ഈ സൂപ്പര്‍ ആപ്പില്‍ സംവിധാനമുണ്ട്.
ഓ ഗോള്‍ഡ് നിക്ഷേപകര്‍ക്കായി പ്രമുഖരും വിശ്വസ്തരുമായ വിതരണക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം വാങ്ങുന്നത്. മികച്ച നിരക്കും ഇൻഷൂറന്‍സ് പരിരക്ഷയുള്ള സ്‌റ്റോറേജ് സംവിധാനവും ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന നയവും ഓ ഗോള്‍ഡിനെ ഈ രംഗത്തെ മുന്‍നിരക്കാരാക്കി നിലനിര്‍ത്തുന്നു. സ്വർണത്തിന് 2025- ൽ അനുഭവപ്പെട്ട വൻ വിലക്കയറ്റം മൂലധനമാക്കിയാണ് ഓ ഗോൾഡ് ആപ്പ് ഈയൊരു നേട്ടത്തിലേക്ക് കുതിച്ചത്.