ublnews.com

ഊർജ-ജല സംവിധാനങ്ങൾ പരിഷ്കരിക്കാൻ 30,000 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് അബുദാബി

ഊർജ-ജല സംവിധാനങ്ങൾ പരിഷ്കരിക്കാൻ 10 വർഷത്തിനുള്ളിൽ 30,000 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് അബുദാബി. ഈ മേഖലകളുടെ വികസനത്തിനായി വർഷത്തിൽ ശരാശരി 3500 കോടി ദിർഹം വീതം ചെലവഴിക്കും.

10 വർഷം മുൻപ് ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്ന അബുദാബിയുടെ സംശുദ്ധ ഊർജ ഉപഭോഗം ഇപ്പോൾ 45 ശതമാനത്തിൽ എത്തി. 2030ഓടെ ഇത് 60 ശതമാനത്തിലധികം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അബുദാബി സസ്റ്റൈനബിലിറ്റി വീക്കിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു സുപ്രധാന പ്രഖ്യാപനങ്ങൾ.

വർഷത്തിൽ 3 ജിഗാവാട്ടിലധികം സൗരോർജ ശേഷി കൂട്ടിച്ചേർക്കുന്ന അബുദാബി 2035ഓടെ മൊത്തം പുനരുപയോഗ ഊർജ ഉൽപാദനം 33 ജിഗാവാട്ടിൽ എത്തിക്കാൻ ശ്രമിക്കുന്നു. 30,000 കോടി ഡോളറിന്റെ ആഭ്യന്തര നിക്ഷേപത്തിനു പുറമെ ആഗോളതലത്തിൽ ജലസുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റു രണ്ട് പ്രധാന പദ്ധതികൾ കൂടി പ്രഖ്യാപിച്ചു. അബുദാബി ഫണ്ട് ഫോർ ‍വലപ്‌മെന്റ് വഴി 200 കോടി ഡോളറിന്റെ പദ്ധതി ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top