
ആഗോള വിപണിയിലെ ചലനങ്ങൾ പ്രതിഫലിപ്പിച്ച് യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിക്കുന്നു. ചരിത്രത്തിലാദ്യമായി 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 555 ദിർഹം പിന്നിട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗ്രാമിന് 12.5 ദിർഹത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാജ്യാന്തര വിപണിയിൽ ഔൺസിന് 4,600 ഡോളർ എന്ന നിർണായക നിലവാരവും സ്വർണം ആദ്യമായി മറി കടന്നു. രാവിലെ പതിവ് പോലെ വർധിച്ചതിനു പുറമെ ആണ് വൈകുന്നേരവും വില കൂടിയത്.
വിപണിയിലെ പുതിയ നിരക്കുകൾ (ഗ്രാമിന്):
ദുബായ് ജ്വല്ലറി ഗ്രൂപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിവിധ കാരറ്റുകളിലെ വില നിലവാരം താഴെ പറയുന്ന രീതിയിലാണ്:
24 കാരറ്റ്: 555.75 ദിർഹം (12.5 ദിർഹം വർധിച്ചു)
22 കാരറ്റ്: 514.75 ദിർഹം
21 കാരറ്റ്: 493.5 ദിർഹം
18 കാരറ്റ്: 423.0 ദിർഹം