ublnews.com

​ദുബായിൽ ​ഗ്രാൻഡ് എന്റർടൈൻമെന്റ് ‍ഡെസ്റ്റിനേഷനുമായി കണ്ണൻ രവി ഗ്രൂപ്പ്

കണ്ണൻ രവി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഗ്രാൻഡ് എന്റർടൈൻമെന്റ് ഡെസ്റ്റിനേഷനുകളായ പാന്തർ ക്ലബ്, എടികെ സ്‌ക്വയർ റസ്റ്ററന്റ് എന്നിവ ദുബായ് ജുവൽ ഓഫ് ക്രീക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ പ്രവർത്തനമാരംഭിച്ചു.


ബോളിവുഡ് താരം ഷാറുഖ് ഖാൻ റസ്റ്റോ ബാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. മികച്ച ഇന്റീരിയർ, ലൈറ്റിങ്, ആധുനിക ശബ്ദ സംവിധാനം എന്നിവ ഉറപ്പുവരുത്തിയാണ് ക്ലബ്ബിന്റെ രൂപകൽപന.


ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരള രുചികളിലുള്ള ഭക്ഷണം എടികെ സ്‌ക്വയർ റസ്റ്ററന്റിൽ ലഭ്യമാണ്. ദുബായ് ആസ്ഥാനമായി റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എന്റർടൈൻമെന്റ്, മറ്റ് ആഡംബര സേവനങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസ്സ് കൂട്ടായ്മയാണ് കണ്ണൻ രവി ഗ്രൂപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top