
യുഎഇയിൽ പലയിടത്തും പൊടിക്കാറ്റ് രൂക്ഷം. മോശം കാലാവസ്ഥയെയും പൊടിക്കാറ്റിനെയും തുടർന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്. റോഡിലെ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. സോഷ്യൽ മീഡിയ വഴിയാണ് പൊലിസ് ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ മാറുന്നത് അനുസരിച്ച് വാഹനത്തിന്റെ വേഗത ക്രമീകരിക്കണമെന്നും റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും പൊലിസ് ഓർമ്മിപ്പിച്ചു.