ublnews.com

വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇയിലെ 8 എസ്എൻഡിപി യൂണിയനുകൾ

വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇയിലെ 8 എസ്എൻഡിപി യൂണിയനുകൾ. യൂണിയനുകളുടെ സംയുക്ത പ്രവർത്തക സംഗമത്തിലാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസംഗത്തിലെ ചില വാക്കുകൾ വളച്ചൊടിച്ചു പ്രചരിപ്പിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

യുഎഇ കോഓർഡിനേറ്റർ സിനിൽ മുണ്ടപ്പള്ളി അധ്യക്ഷനായി. ശിവഗിരി തീർഥാടനം ആചാരാനുഷ്ടാനങ്ങളോടെ യുഎഇയിൽ സംഘടിപ്പിക്കും. പരിപാടികളുടെ പ്രചാരണങ്ങളുടെ ഭാഗമായി വിളംബര ഘോഷയാത്ര, സംയുക്ത പ്രവർത്തക യോഗങ്ങൾ, പോഷകസംഘടന പ്രവർത്തക യോഗങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആധ്യാത്മിക സമ്മേളനങ്ങൾ തുടങ്ങി ഒരു വർഷം നീളുന്ന വിവിധ പരിപാടികൾ നടത്താനും തീരുമാനിച്ചു.

300 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. എട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുവിന്റെ പൂർണ്ണകായ വെങ്കല പ്രതിമ നിർമിക്കാനും തീരുമാനിച്ചു. സ്വാഗത സംഘം ചെയർമാനായി ബി. ജയപ്രകാശിനെയും സെക്രട്ടറിയായി ശ്രീധരൻ പ്രസാദിനെയും തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top