ublnews.com

നഗരത്തിൽ പുതിയതായി 595 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ കൂടി

നഗരത്തിൽ പുതിയതായി 595 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ കൂടി. വർഷം 19.2 കോടി യാത്രക്കാർക്ക് ഈ ഷെൽറ്ററുകൾ തണലൊരുക്കുമെന്നാണ് ആർടിഎയുടെ പ്രതീക്ഷ. ദുബായിൽ മൊത്തം 762 കാത്തിരിപ്പു കേന്ദ്രങ്ങളാണ് നിർമിക്കുക.

ഇതിൽ 89% കേന്ദ്രങ്ങളുടെയും നിർമാണം പൂർത്തിയായി. നിലവിലെ കാത്തിരിപ്പു കേന്ദ്രങ്ങളിൽ നിന്നു വ്യത്യസ്തമായ രൂപമാണ് പുതിയവയ്ക്ക്. പൊതുഗതാഗതം കൂടുതൽ ആകർഷകമാക്കാനും ഏറ്റവും ആധുനികവും സുരക്ഷിതവുമായ കാത്തിരിപ്പു കേന്ദ്രങ്ങൾ യാത്രക്കാർക്ക് നൽകാനുമാണ് ആർടിഎ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു.

ഷെൽറ്ററുകൾ നാലുതരം
ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നാലു തരത്തിലുള്ളതാണ്. ദിവസം 750ൽ അധികം യാത്രക്കാർ വന്നു പോകുന്നത്. 250 – 750 യാത്രക്കാർ ഉപയോഗിക്കുന്നത്, 100 – 250 യാത്രക്കാർ ഉപയോഗിക്കുന്നത്, 100ൽ താഴെ യാത്രക്കാർ ഉപയോഗിക്കുന്നത്. 750ൽ അധികം യാത്രക്കാർ ഉപയോഗപ്പെടുത്തുന്ന ഷെൽറ്ററുകൾ ശീതീകരിച്ചവയാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top