
പട്രോളിങ് വാഹന വ്യൂഹത്തിൽ ആഡംബര വാഹനമായ ഫെറാരിയെ കൂടി ചേർത്ത് ദുബായ് പൊലീസ്. ഫെറാരിയുടെ ഏറ്റവും പുതിയ മോഡലായ പുരോസാങ് മാൻസോറിയാണ് ദുബൈ പൊലീസ് സ്വന്തമാക്കിയത്. ‘സുസ്ഥിര സുരക്ഷ ടൂറിസത്തിൻറെ പന്ത്രണ്ട് വർഷങ്ങൾ’ എന്ന തലക്കെട്ടിൽ ടൂറിസ്റ്റ് പൊലീസ് ഡിപ്പാർട്മെൻറ് എമിറേറ്റ്സ് ടവറിന് മുന്നിൽ നടത്തിയ വാർഷിക ആഘോഷ പരിപാടിയിലാണ് ഫെറാരിയുടെ പുതിയ മോഡൽ പൊലീസ് അവതരിപ്പിച്ചത്.
മുതിർന്ന ഉദ്യോഗസ്ഥരും പങ്കാളികളും സന്നിഹിതരായിരുന്ന ചടങ്ങിൽ ജനറൽ ഡിപ്പാർട്മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹജ്രി വാഹനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. ലോകത്ത് ഫെറാരിയുടെ ഏഴ് കസ്റ്റമൈസ്ഡ് മോഡലുകളിൽ ഒന്നാണ് പുരോസാങ് മാൻസോറി.