
മുഖ്യമന്ത്രി പിണറായി വിജയൻ ഹ്രസ്വ സന്ദർശനാർഥം അടുത്ത മാസം അബൂദബിയിലെത്തും. നവംബർ ഒമ്പതിനാണ് മുഖ്യമന്ത്രി എത്തുക. രാത്രി ഏഴിന് സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന സീകരണത്തിൽ മുഖ്യമന്ത്രി സംസാരിക്കും.
മന്ത്രിമാർ, പ്രമുഖ വ്യക്തികൾ പരിപാടിയിൽ സംബന്ധിക്കും. ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി യു.എ.ഇയുടെ തലസ്ഥാന നഗരത്തിൽ എത്തുന്നത്. ഈമാസം സൗദി, ബഹറൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന മുഖ്യന്ത്രി നവംബറിൽ കുവൈത്തിലെ സന്ദർശനത്തിന് ശേഷമാകും അബൂദബിയിലെത്തുക.