ublnews.com

വാഹനങ്ങളിൽ പതിച്ച ദേശീയ ദിന സ്റ്റിക്കറുകൾ നീക്കിയില്ലെങ്കിൽ നാളെ മുതൽ പിഴ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനങ്ങളിൽ പതിച്ച സ്റ്റിക്കറുകളും അലങ്കാരങ്ങളും ഈ മാസം ആറിനകം (നാളെ) നീക്കം ചെയ്യണമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലെ തെരുവുകളുടെ ഭംഗി നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് ഷാർജ പൊലീസിന്റെ ജനറൽ കമാൻഡ് അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ പതിച്ച എല്ലാ അലങ്കാരങ്ങളും നിർബന്ധമായും നീക്കം ചെയ്യണം.

മാതൃസഹജമായ വാത്സല്യത്തോടെയാണ് കുട്ടിയെ ചുംബിക്കാൻ ശ്രമിച്ചത്; വിവാദ വിഡിയോയിൽ പ്രതികരണവുമായി മലയാളി യുവതി
നിശ്ചിത സമയപരിധിക്ക് ശേഷവും ഇത്തരം അലങ്കാരങ്ങളോടെ കാണപ്പെടുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർദ്ദേശിച്ച തീയതിക്ക് ശേഷം വാഹനങ്ങൾക്ക് പിഴ ഈടാക്കും. നിലവിലെ ട്രാഫിക് സുരക്ഷാ നിയമങ്ങൾക്ക് അനുസൃതമായാണ് ഈ നടപടിയെന്നും പൊലീസ് വ്യക്തമാക്കി. എല്ലാ വാഹന ഉടമകളും ദേശീയദിന സ്റ്റിക്കറുകൾ ശനിയാഴ്ചയോ അതിനുമുമ്പോ നീക്കം ചെയ്യണം. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഈ മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടത് പ്രധാനമാണെന്ന് വ്യക്തമാക്കിയ ഷാർജ പൊലീസ്, സഹകരണത്തിന് താമസക്കാർക്ക് നന്ദി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top