
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 61 കോടി രൂപ (2.5 കോടി ദിർഹം) സമ്മാനം. സൗദി അറേബ്യയിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന പി.വി. രാജനാണ് ഭാഗ്യവാൻ. 15 സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തതെന്നും സമ്മാനത്തുക പങ്കുവയ്ക്കുമെന്നും രാജൻ പറഞ്ഞു