
ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ച ഏഷ്യക്കാരനായ 23കാരന് ദുബായ് കോടതി 25,000 ദിർഹം പിഴ ചുമത്തി. ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറുന്നതിൽ നിന്ന് രണ്ട് വർഷത്തേക്കു വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇയാൾ ഓടിച്ച വാഹനം മെറ്റൽ ബാരിയറിൽ ഇടിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധിച്ചപ്പോഴാണ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു.