ublnews.com

‌കേരള സർക്കാർ ഓൺലൈൻ സേവനങ്ങൾ ഇനി ഷാർജയിൽ

പ്രവാസി മലയാളികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ യുഎഇയിൽ ലഭ്യമാക്കുന്നതിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇ-ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കാൻ അംഗീകാരം. ഇതുസംബന്ധിച്ച് അസോസിയേഷൻ നേരത്തെ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നോർക്ക ബിസിനസ് ഹബ്, നോർക്ക സെന്റർ, നോർക്ക ഹെൽപ് ലൈൻ തുടങ്ങി ഏതെങ്കിലുമൊരു സംവിധാനം അനുവദിക്കണമെന്ന അസോസിയേഷന്റെ ആവശ്യമാണ് ഒന്നിലേറെ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകാവുന്ന ഇ-ഫെസിലിറ്റേഷൻ സെന്റർ എന്ന ആശയത്തിലെത്തിയത്. ഇന്ത്യയ്ക്കു പുറത്ത് ഐടി നിയന്ത്രണമില്ലാത്ത സേവനങ്ങളായിരിക്കും ഈ കേന്ദ്രത്തിന്റെ പരിധിയിൽ വരിക

തുടക്കത്തിൽ ഒന്നോ രണ്ടോ വർഷത്തേക്കായിരിക്കും അനുമതി. പിന്നീട് തുല്യകാലയളവിലേക്ക് പുതുക്കും. കെ-സ്മാർട്ട്, കെഎസ്.എഫ്.ഇ, നോർക്ക, പ്രവാസി ക്ഷേമനിധി, ഇ-ഡിസ്ട്രിക്ട്, റവന്യു തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതും വിദേശത്തിരുന്നു ചെയ്യാവുന്നതുമായ വ്യക്തിഗത, കോർപറേറ്റ് സേവനങ്ങൾ ഈ സെന്ററിനു കീഴിൽ കൊണ്ടുവരാനാണ് ആവശ്യപ്പെട്ടത്.

ഇതു തത്വത്തിൽ അംഗീകരിച്ച സർക്കാർ നോർക്ക സെക്രട്ടറി ഇ.വി.അനുപമയുടെ നേതൃത്വത്തിൽ യുഎഇ, കുവൈത്ത്, ഖത്തർ, യുകെ, യുഎസ് രാജ്യങ്ങളിലെ 5 അംഗീകൃത സംഘടനകളുടെ ഓൺലൈൻ യോഗം വിളിച്ച് തുടർ ചർച്ചകൾ നടത്തി. യുഎഇയിൽനിന്ന് ഷാർജ ഇന്ത്യൻ അസോസിയേഷനാണ് യോഗത്തിൽ പങ്കെടുത്തത്. എങ്ങനെ സംവിധാനം നടപ്പിലാക്കണം, സേവന നിരക്ക് എങ്ങനെ ശേഖരിക്കണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top